ദുരന്തനിവാരണ അതോറ്റിയുടെ കണക്കും വൻ ദുരന്തമാകുന്നു. വയനാട് ദുരന്തനിവാരണവും നാണക്കേടിലേക്ക്....

ദുരന്തനിവാരണ അതോറ്റിയുടെ കണക്കും വൻ ദുരന്തമാകുന്നു. വയനാട് ദുരന്തനിവാരണവും നാണക്കേടിലേക്ക്....
Sep 16, 2024 11:26 AM | By PointViews Editr


കൽപ്പറ്റ: യൂത്ത് കോൺഗ്രസ് അടക്കം സന്നദ്ധ പ്രവർത്തകരും പ്രതിഫലമൊന്നും വാങ്ങാതെ സേവനം ചെയ്ത ക്രിസ്ത്യൻ സഭാ വിഭാഗങ്ങളും ഹൈന്ദവ, മുസ്ലീം സംഘടനകളും സൗജന്യ ഭക്ഷണമൊരുക്കിയ സന്നദ്ധ സംഘടനകളും ഒക്കെ ഒരു മാസത്തോളം സേവനം ചെയ്തിട്ടും വയനാട് ദുരന്തനിവാരണത്തിന് പല കോടികളുടെ കിലുക്കമുണ്ടായതോടെ വിവാദം തുടങ്ങുന്നു

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 വരെ ദുരന്തനിവാരണ അതോററ്റി കണക്കിൽ സ്ഥാനം പിടിച്ചതോടെ ഉയരുന്നത് അഴിമതി ആരോപണത്തിൻ്റെ ദുർഗന്ധമാണെന്ന ആരോപണവും ഉണ്ടാകുന്നു. വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക് ചിലവാക്കിയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.

വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കിയതായാണ് കണക്ക്.വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ രംഗത്ത് വന്നതോടെ സന്നദ്ധ പ്രവർത്തനം നടത്തിയവർ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സർക്കാർ കണക്ക്. 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. പല മതങ്ങളും സൗജന്യമായാണ് കർമങ്ങൾ ചെയ്തത്. പല സന്നദ്ധ സംഘടനകളും ചെലവുകൾ ചെയ്തത് വാഴ്ത്തിപ്പാടി വാർത്തകളും വന്നിരുന്നു.എന്നിട്ടും സർക്കാർ ഓരോ മൃതദേഹം സംസ്കരിക്കാനും 75000 രൂപ വീതം ചെലവ് ചെയ്തു! ദുരിത ബാധിതർക്കായുളള വസ്ത്രങ്ങൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സർക്കാർ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11

കോടി ചിലവായെന്നാണ് പറയുന്നത് !

വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാർ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി. ബെയ്ലി പാലത്തിൻ്റെ നിർമ്മാണത്തിന് 1 കോടി.

17ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിൻ്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സ‌ിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്‌ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്.


ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

The Disaster Management Authority's estimate is also a huge disaster. Wayanad disaster management also to shame....

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories